വാസ്തവങ്ങൾ
Product details
എങ്ങനെ സത്യം പറയാനാകും എന്നതുതന്നെയാണ് ഇന്നത്തേയും പ്രശ്നം. അത് ഏറ്റവും അസാധ്യമായ ഒരു പ്രദേശം എന്തായാലും കേരളമാണെന്നതിന് തെളിവാണ് നാം ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന എന്തും. സത്യമെന്നത്, ഭരണകൂട സത്യമായും, പാർട്ടി സത്യമായും, മത സത്യമായും, കോർപറേറ്റ് സത്യമായും, അക്കാദമിക സത്യമായും ചിതറിത്തകർന്ന്, ലോകം അയഥാർത്ഥ്യ ബോധങ്ങളുടെ ഒരു മരുപ്പറമ്പ് ആകുന്നതിനെപ്പറ്റി ഇടതുചിന്തകൻമാർ, ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ നൽകിപ്പോരുന്ന വലിയ മുന്നറിയിപ്പുകൾ കേരളം കാര്യമായി ശ്രദ്ധിച്ച തായി അറിയില്ല. അതുകൊണ്ട് കാര്യങ്ങൾ ഇവിടെ കടുപ്പിച്ചും ഉറക്കെയും പരുക്കനായും വസ്തുത മാത്രമായും പറയുകയല്ലാതെ വഴിയില്ലെന്നാണ് തോന്നുന്നത്. അങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വന്തക്കാരുടേത് പോലുമായ വെറുപ്പുകൾ, എതിർപ്പുകൾ, കല്ലേറുകൾ, ഒറ്റപെടുത്തലുകൾ, അവജ്ഞകൾ എന്നിവയെല്ലാം സന്തോഷപൂർവ്വം സ്വീകരിക്കുകയേ തരമുള്ളൂ. ആ വേദനകളുടെ പാരിതോഷികങ്ങൾ ആയിരിക്കണം ഒരുപക്ഷേ, ഇതിലെ പല രചനകളുടെയും ഈ കൃതിയുടെ തന്നെയും പിറകിലെ യഥാർത്ഥമായ പ്രേരണ.