Mayyith + Moorikkulam Kathakal ( Short Story Collections)
Product details
മാപ്പിള ഫലിതങ്ങൾ മനോഹരമായി ഇഴചേർത്ത, മാപ്പിള മലയാളത്തിന്റെ സൗന്ദര്യം ആവോളം ആവാഹിച്ചെടുത്ത ഹബീസിയുടെ മൂരിക്കുളം കഥകൾ പലവട്ടം വായിച്ച് ആസ്വദിക്കാവുന്നവയാണ്. അതിരും പതിരുമില്ലാത്ത പഴഞ്ചൊല്ലുകൾ, കാലത്തിന് മാറ്റ് കുറയ്ക്കാനാവാത്ത പ്രയോഗങ്ങൾ, മാപ്പിളമാരുടെ ജീവിത വീക്ഷണത്തിലെ വൈവിധ്യം കാഴ്ചപ്പാടുകളിലെ പ്രത്യേകതകൾ എന്നിവയൊക്കെ മൂരിക്കുളം കഥകളെ സമ്പന്നമാക്കുന്നു.
ആറ് ചെറുകഥകളുടെ സമാഹാരമാണ് മയ്യിത്ത്.
ഈ പുസ്തകത്തിലെ 'പ്രയോഗം' 'അവൾ' 'തലമുറ' 'മയ്യിത്ത്' 'അകലങ്ങളിൽ' 'പിതാവേ' എന്നീ കഥകൾ മറക്കാനാവാത്ത വായനാനുഭവം നൽകുന്നവയാണ്.
പ്രിയപ്പെട്ട വായനക്കാർക്കുള്ള ഈ വർഷത്തെ മികച്ച സമ്മാനമായിരിക്കും ഹബീസിയുടെ ഈ കഥാസമാഹാരം.