കാൾ മാർക്സ് ജൂതപ്രശ്നത്തെക്കുറിച്ച്
Product details
1843ലാണ് മാർക്സ് ജൂതപ്രശ്നത്തെക്കുറിച്ച് എഴുതുന്നത്. അത് ഇന്നും വളരെ പ്രസക്തമാണ്. ഒരു മാർക്സിസ്റ്റ്
ഏത് ചരിത്രഘട്ടത്തിലും മർദ്ദിതമതപക്ഷത്ത് നിൽക്കണം എന്നതാണ് അതിന്റെ പ്രധാന ഉള്ളടക്കം, മതത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് സൈദ്ധാന്തിക കാഴ്ചപ്പാടും ഒരു മർദ്ദിതമതത്തോട് കൈക്കൊള്ളേണ്ട മാർക്സിസ്റ്റ് നിലപാടും കുട്ടിക്കുഴയ്ക്കാൻ പാടില്ല. അതായത് മതവിമർശനമാണ് മറ്റെല്ലാ വിമർശനത്തിന്റെയും ഉപക്രമം എന്നത് മാർക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണ്. പക്ഷേ, മതത്തിന്റെ പേരിൽ മനുഷ്യർ മർദ്ദിക്കപ്പെടുമ്പോൾ മാർക്സിസത്തിന്റെ ഉപക്രമം മതവിമർശനമല്ല, മറിച്ച് മതത്തിന്റെ പേരിൽ മർദ്ദിക്കപ്പെടുന്ന മനുഷ്യർക്കൊപ്പം നിൽക്കുക എന്നുള്ള താണ്. അത് ആഴത്തിലുള്ള മാനവികതയുടേതാണ്. അതായത് യാന്ത്രികഭൗതികവാദത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ശിരസ്സിലേൽക്കുന്ന ഇടിവെട്ട് പോലുള്ള ഒരു വിശകലന രീതിയാണിത്.
-കെ ഇ എൻ