ATHORU KAALAM (Ormmapusthakam)
Product details
നടന്നുതീര്‍ത്ത വഴികളിലേക്കൊന്ന് തിരിഞ്ഞുനോക്കണം. അനുഭവങ്ങളുടെ ഘോഷയാത്ര പിറകെ വരുന്നതു കാണാം. കണ്ടുമറന്ന ഒരുപാട് മുഖങ്ങളും പറഞ്ഞുതീരാത്ത കഥകളുമുണ്ടവിടെ.
ഓര്‍മ്മകളുടെ തള്ളിച്ചയോടൊപ്പം ആ നിമിഷം അറിയാതെ പറഞ്ഞുപോകും നമ്മള്‍:
'അതൊരു കാല'മായിരുന്നു!
1980-82 കാലഘട്ടത്തില്‍ പ്രീഡിഗ്രിക്ക് ഫാറൂഖ് കോളേജില്‍ ഒരേ ബാച്ചില്‍ പഠിച്ചവരും പഠിപ്പിച്ചവരും ഒപ്പമിരുന്ന് കഥ പറയുകയാണീ ഓര്‍മ്മപ്പുസ്തകത്തില്‍. മനസ്സില്‍ തട്ടിയുള്ള എഴുത്ത് ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന വായനയായി രൂപാന്തരപ്പെടുമെന്നതിന് ഏറ്റവും നല്ല ഉദാഹരണം.
നൂറോളം എഴുത്തുകാര്‍ അണിനിരക്കുന്ന ഈ ഓര്‍മ്മപ്പുസ്തകം അക്ഷരാര്‍ത്ഥത്തില്‍ ഓര്‍മ്മകളുടെ കലവറയാണ്!